നിപ ബാധ സംശയിക്കുന്ന സാഹചര്യത്തിൽ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സ്ഥിതി ഗുരുതരമാണെങ്കിലും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. രോഗ വ്യാപനം തടയാനും രോഗലക്ഷണങ്ങൾ ഉള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും നടപടി എടുത്തിട്ടുണ്ട്. ഭയമല്ല വേണ്ടത് ജാഗ്രതയാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വിശദീകരിച്ചു.
Comments