You are Here : Home / News Plus

തിരുവനന്തപുരത്ത് പനി ലക്ഷണങ്ങളോടെ രണ്ട് പേര്‍ നിരീക്ഷണത്തില്‍

Text Size  

Story Dated: Thursday, June 06, 2019 08:27 hrs UTC

കൊച്ചിയില്‍ നിന്ന് പനി ബാധിച്ച് തിരുവനന്തപുരത്തെത്തിയ യുവാവ് ഉള്‍പ്പെടെ രണ്ട് പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. ഇന്നലെ രാത്രിയും ഇന്നുമായാണ് രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ സ്രവ സാന്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചു. നിപ്പ ഭീഷണി ഉള്ള ജില്ലകളിൽ പോയവർക്ക് പനി അടക്കം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടാനാണ് സർക്കാർ നിർദ്ദേശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.