സ്വർണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണം സംബന്ധിച്ച ദുരൂഹതകൾ ഏറുന്നു. തൃശ്ശൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് ബാലഭാസ്കറും കുടുംബവും യാത്രചെയ്ത കാർ സഞ്ചരിച്ചത് അമിത വേഗതയിലായിരുന്നെന്ന് കണ്ടെത്തൽ.ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാർ 2.37 മണിക്കൂർകൊണ്ടാണ് 231 കിലോമീറ്റർ ദൂരം സഞ്ചരിച്ചതെന്നാണ് കണ്ടത്തിയിരിക്കുന്നത്. മണിക്കൂറിൽ നൂറു കിലോമീറ്ററിനടുത്ത് വേഗതയിലാണ് കാർ സഞ്ചരിച്ചതെന്നാണ് വിവരം. ബാലഭാസ്കറുടെ കാർ ചാലക്കുടി കടന്നുപോകുന്നത് രാത്രി 1.08ന് ആണെന്ന് വ്യക്തമായിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ വേഗതാ നിയന്ത്രണത്തിന് സ്ഥാപിച്ചിരിക്കുന്ന കാമറയിൽ വാഹനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. അപ്പോൾ മണിക്കൂറിൽ 94 കിലോമീറ്റർ വേഗതയിലായിരുന്നു കാർ സഞ്ചരിച്ചിരുന്നത്. ഈ വാഹനത്തിന്റെ രജിസ്ട്രേഷൻ വിലാസത്തിൽ മോട്ടോർ വാഹനവകുപ്പ് അമിത വേഗതയ്ക്ക് പിഴയൊടുക്കാൻ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
Comments