You are Here : Home / News Plus

ചികിത്സയിൽ കഴിയുന്ന മൂന്ന് പേര്‍ക്ക് നിപ ഇല്ല

Text Size  

Story Dated: Tuesday, June 11, 2019 08:13 hrs UTC

നിപ രോഗലക്ഷണത്തെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്ന് പേർക്ക് കൂടി രോഗം ഇല്ലെന്ന് പരിശോധനാ ഫലം. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ മൂവർക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. കളമശേരി, തൃശൂർ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ പരിശോധന ഫലം ആണ് ഇന്ന് പുറത്തു വന്നത്. നിപ ഉറവിട പരിശോധനകള്‍ സജീവമായി തുടരുമ്പോഴാണ് മറുവശത്ത് ആരോഗ്യവകുപ്പിന് ആശ്വാസമായി പരിശോധനാഫലങ്ങൾ പുറത്ത് വരുന്നത്. തൃശൂർ, ഇടുക്കി, കളമശേരി എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. കളമശേരിയില്‍ നിന്ന് പുനഃപരിശോധനയ്ക്ക് അയച്ച രണ്ട് പേരുടെ സാമ്പിളുകളും നെഗറ്റീവ് ആയി. വൈറസ് ബാധയെന്ന സംശയത്തിൽ ചികിത്സയിൽ കഴിയുന്ന എല്ലാവരുടെയും പരിശോധനാ ഫലം ഇതോടെ പുറത്തുവന്നു. നിരീക്ഷണത്തിൽ കഴിയുന്ന 329 പേർക്കും നിപാ ലക്ഷണങ്ങളില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.