പാകിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഷ്ക്കെക്ക് യാത്ര. ഷാങ്ഹായി ഉച്ചകോടിക്ക് പോകാൻ മോദിക്ക് ഇളവ് നല്കാമെന്ന പാകിസ്ഥാൻ ഇന്നലെ രാത്രി അറിയിച്ചെങ്കിലും കേന്ദ്രം ഇത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇതിനിടെ മോദിയെ പുകഴ്ത്തി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപയോ രംഗത്തു വന്നു. ദില്ലിയിൽ നിന്ന് പാകിസ്ഥാന് വഴി ബിഷ്ക്കെക്കിൽ എത്താൻ മൂന്ന് മണിക്കൂർ മതി. എന്നാൽ ഒമാൻ ഇറാൻ വഴി ചുറ്റി എത്താൻ ഏഴര മണിക്കൂർ യാത്രയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. പാകിസ്ഥാനു മുകളിലൂടെയുള്ള യാത്രയ്ക്ക് ഇളവ് ചോദിച്ചത് വിവാദമായതിനെ തുടർന്നാണ് മോദി ഒമാൻ വഴി പോകാൻ തീരുമാനിച്ചത്.
Comments