You are Here : Home / News Plus

പി കെ ശശി വിവാദം; രാജിസന്നദ്ധതയറിയിച്ച് ജിനേഷ്

Text Size  

Story Dated: Monday, June 17, 2019 08:10 hrs UTC

പി കെ ശശിക്കെതിരെ പരാതി ഉന്നയിച്ച പെണ്‍കുട്ടി രാജി നല്‍കിയതിന് പിന്നാലെ, തരം താഴ്ത്തപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജിനേഷ് രാജി സന്നദ്ധത അറിയിച്ചു. പെണ്‍കുട്ടിയെ പിന്തുണച്ചതിന്റെ പേരിലാണ് തരം താഴ്ത്തലെന്നും ഇത് അപമാനിക്കലാണെന്നും ജിനേഷ് ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറഞ്ഞു. എന്നാല്‍ ജില്ലാ ഘടകത്തിൽ നിന്ന് ചിലരെ ഒഴിവാക്കിയത് ഹാജര്‍ നില അടക്കമുള്ള ചില പ്രശ്നങ്ങൾ കൊണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം വിശദീകരിക്കുന്നു. പെൺകുട്ടിയുടെ പരാതി തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നും റഹീം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.