പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ അമിത് ഷായുമായി മുന്‍ എം പി എ പി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ബിജെപിയിലേക്ക് തന്നെ സ്വാഗതം ചെയ്ത അമിത് ഷാ എന്ന് ബിജെപിയില്‍ ചേരുമെന്ന് അറിയിക്കണമെന്ന് പറഞ്ഞതായി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. കൂടിക്കാഴ്ചക്ക് പിന്നാലെ ബിജെപി പാർലമെന്ററി പാർടി ഓഫീസിൽ ദേശീയ നേതാക്കളുമായി അബ്ദുള്ളക്കുട്ടി ചർച്ച നടത്തുകയാണ്.മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ തന്നോട് ബിജെപിയില്‍ ചേരാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്ന് നേരത്തെ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.
Comments