ഇസ്രയേലുമായി ഒപ്പിട്ട 3477 കോടിയുടെ മിസൈല്‍ വാങ്ങാനുള്ള കരാറില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങി. ഇസ്രയേലിലെ സർക്കാർ പ്രതിരോധ കമ്പനിയായ റാഫേലിൽ നിന്നും ടാങ്കുകളെ വേധിക്കുന്ന സ്പൈക്ക് മിസൈലുകള്‍ വാങ്ങുവാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മിസൈലുകള്‍ കരാര്‍ തുകയില്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാം എന്ന് വ്യക്തമാക്കിയതോടെയാണ് ഇസ്രയേലുമായ കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് എന്നാണ് വിവരം. ഇതോടെ ഇന്ത്യന്‍ സേനയ്ക്കായി ഡിആർഡിഒ രണ്ട് വര്‍ഷത്തിനുള്ളില്‍ ടാങ്ക് വേധ മിസൈലുകള്‍ ലഭ്യമാക്കും.
Comments