You are Here : Home / News Plus

പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്‍ററിന് അനുമതി വൈകിപ്പിക്കാൻ ശ്രമം നടന്നതായി കണ്ടെത്തല്‍

Text Size  

Story Dated: Tuesday, June 25, 2019 07:47 hrs UTC

ആന്തൂരില്‍ ആത്മത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ പാർത്ഥ കൺവെൻഷൻ സെന്‍ററിന് അനുമതി വൈകിപ്പിക്കാൻ ശ്രമം നടന്നതായി അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ഉദ്യോഗസ്ഥതലത്തിൽ ഇടപെടൽ നടന്നതായാണ് രേഖകൾ വിശദമാക്കുന്നത്. എഞ്ചിനീയർ പറഞ്ഞിട്ടും സെക്രട്ടറി അനാവശ്യ ഇടപെടലുകൾ നടത്തിയെന്നും രേഖകള്‍ വിശദമാക്കുന്നു. കൺവെൻഷൻ സെന്‍ററിന് അനുമതി ലഭിക്കുന്നതിലുണ്ടായ തടസ്സങ്ങളും കാലതാമസവുമാണ് പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. അതിനിടെ സാജന്‍റെ കൺവെൻഷൻ സെന്‍ററിന് അനുമതി നൽകാനുള്ള തീരുമാനം ഇന്നുണ്ടാകില്ല. ഫയൽ പരിശോധന പൂർത്തിയായില്ലെന്നാണ് വിശദീകരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.