മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപവത്കരിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ. അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തി ഭരണസംവിധാനങ്ങൾ മെച്ചപ്പെടുത്തന്നതിന് പകരം പുതിയ ജില്ലയെന്ന ആവശ്യം ശാസ്ത്രീയമല്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ പറഞ്ഞു. മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെ.എൻ.എ. ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നൽകുകയായിരുന്നു അദ്ദേഹം.
Comments