അട്ടക്കുളങ്ങര ജയിലിൽ തടവുകാരികൾ ജയിൽ ചാടിയ സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകാൻ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ തടവുകാർ ജയിൽ ചാടുന്നത് ആദ്യ സംഭവമാണ്. തടവുകാർക്ക് ജയിലിൽ അമിത സ്വാതന്ത്ര്യം നൽകിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. "ജയിൽ ചാടിയ തടവുകാരികൾക്കായുള്ള പരിശോധന ശക്തമാക്കിയിരിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തുടരന്വേഷണം നടത്തും. ജയിൽ ചാടുന്നതിന് ആരെങ്കിലും സഹായിച്ചോ എന്നതും അന്വേഷിക്കും" മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
Comments