അരുണാചൽ പ്രദേശിലെ മലനിരകളിൽ തകർന്നുവീണ വ്യോമസേനയുടെ എഎൻ-32 വിമാനത്തിലുണ്ടായിരുന്ന സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ വീണ്ടെടുക്കാനായി പോയ രക്ഷാപ്രവർത്തകർ 17 ദിവസമായി കുടുങ്ങി കിടക്കുന്നു.കാലാവസ്ഥ മോശമായി തുടരുന്നതിനാലാണ് ഇവർക്ക് അപകട സ്ഥലത്ത് നിന്ന് തിരിച്ച് വരാൻ സാധിക്കാത്തത്. കാലാവസ്ഥ അനുകൂലമായാലെ ഹെലികോപ്ടറുകളിൽ ഇവരെ തിരിച്ചെത്താനാവൂ എന്ന് അധികൃതർ അറിയിച്ചു. ജൂൺ 12-നാണ് കോപ്റ്ററുകൾ വഴി രക്ഷാപ്രവർത്തകരെ അപകടം നടന്ന സ്ഥലത്ത് എത്തിച്ചത്. മണിക്കൂറുകളെടുത്ത് വളരെ പ്രയാസപ്പെട്ടാണ് സൈനികരുൾപ്പെട്ട 12 അംഗം രക്ഷപ്രവർത്ത സംഘം സംഭവ സ്ഥലത്ത് എത്തിച്ചേർന്നത്. അന്ന് ഇവർക്ക് ആത്യാവശത്തിനുള്ള ഭക്ഷണവും എത്തിച്ചിരുന്നു. എന്നാൽ കൂടുതൽ ദിവസം ഇവിടെ തങ്ങേണ്ടി വന്നാൽ അത് ഏറെ പ്രയാസകരമാകും.
Comments