ഹരിത വായ്പത്തട്ടിപ്പുകേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പോലീസിനും മരിച്ച രാജ്കുമാറിനുമെതിരെ മന്ത്രി എം.എം.മണി. സർക്കാരിന് ചീത്തപ്പേരുണ്ടാക്കാൻ പോലീസ് അവസരമുണ്ടാക്കി. പലരും സർക്കാരിനെ വെട്ടിലാക്കാൻ ശ്രമിക്കുന്നുണ്ട്.മരിച്ച രാജ്കുമാർ കുഴപ്പക്കാരനായിരുന്നു. മരണത്തിന് പിന്നിൽ പോലീസ് മാത്രമല്ല ഉത്തരവാദികൾ. കോൺഗ്രസ് പ്രവർത്തകരും രാജ്കുമാറിനൊപ്പം ചേർന്ന് തട്ടിപ്പ് നടത്തി. ആരുടെ കാറിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷിക്കണം. ഉപ്പ് തിന്നവൻ വെള്ളം കുടിക്കും. അതിന് ഈ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും. ഇക്കാര്യത്തിൽ രാഷ്ട്രീയം നോക്കില്ല. ആരേയും രക്ഷപ്പെടുത്താൻ രക്ഷപ്പെടാനോ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Comments