കോഴിക്കോട്: ജയിലില്‍ നിന്നും ഭീഷണിപ്പെടുത്തിയെന്ന പരാതിയെത്തുടര്‍ന്ന് കൊടി സുനിക്കെതിരെ കേസ് എടുത്തു. ജയിലില്‍ കിടന്ന് കൊടുവള്ളി നഗരസഭാംഗവും ഖത്തറിലെ സ്വര്‍ണവ്യാപാരിയുമായ കോഴിശേരി മജീദിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കൊടി സുനിക്കെതിരെ കൊടുവള്ളി പൊലീസ് കേസ് എടുത്തത്. മജീദിന്റെ ഭാര്യ എ കെ ഷെബീന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കണ്ണൂര്‍ സ്വദേശി ഫെഫീക് എന്നയാളാണ് ആദ്യം വിളിച്ചത്. ഇയാള്‍ സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് അറിയിക്കുകയും നിരക്കും മറ്റും ചോദിക്കുകയും ചെയ്തു. പൊലീസ് ക്ലിയറന്‍സ് റിപ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും വേണമെന്ന് താന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കൊടി സുനിയെന്ന് പരിചയപ്പെടുത്തിയ ആള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കൊത്തിക്കളയുമെന്നായിരുന്നു ഭീഷണി.
ഭീഷണി പലവട്ടം തുടര്‍ന്നുവെന്നും മജീദ് പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. മജീദ് ഖത്തര്‍ എംബസിയില്‍ പരാതി നല്‍കിയിരുന്നു. മജീദിന്‍റെ ഭാര്യ എ.കെ ഷബീന കൊടുവളളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും പരാതി നല്‍കി. ഈ പരാതി അനുസരിച്ചാണ് കൊടുവളളി പൊലീസ് കൊടി സുനിക്കെതിരെ കേസെടുത്തത്.
Comments