സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന് എംപി. കയ്യൂക്ക് കൊണ്ട് കളിച്ചതാണ് സി.പി.എമ്മിന് ഇത്ര വലിയ പരാജയം നേരിടാന്‍ കാരണമായതെന്നും, പാര്‍ട്ടി ഗ്രാമങ്ങള്‍ ഇനി അധികകാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. തലശ്ശേരിയിലെ ബൂത്ത് ഏജന്റുമാരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുരളീധരന്.
സിപിഎമ്മിനു 12 കോടി രൂപയോ 13 കോടി രൂപയോ ഒന്നും പ്രശ്നമല്ലെന്നു ചില കേസുകള്‍ ഒതുക്കിയതിലൂടെ നമുക്കു മനസ്സിലാക്കാം. ബിനോയ് കോടിയേരിയുടെ കാര്യം ഏവര്‍ക്കും അറിയാം. മഹാരാഷ്ട്ര ഭരിക്കുന്നത് ആരെന്നും അറിയാം. കേരളത്തില്‍ തടവില്‍ കഴിയുന്ന ബിജെപിക്കാരെ വിട്ടയക്കുന്നതിലൂടെ ബിനോയ് പ്രശ്നം തീരും. അല്ലെങ്കില്‍ ബിനോയ് ജയിലില്‍ പോകേണ്ടിവരുമെന്നും മുരളീധരന് പറഞ്ഞു.
ബി.ജെ.പിക്കാര്‍ നഷ്ടക്കച്ചവടത്തിനു നില്ക്കാന് അത്രമാത്രം ഉദാരമനസ്ക്കരല്ല. സിപി.ഐ.എമ്മും ബി.ജെ.പിയും അസഹിഷ്ണുതയുടെ പ്രതീകമാണ്. വ്യവസായം തുടങ്ങാന്‍ വരുന്നവര്‍ക്ക് ഒരു മുഴം കയര്‍ എന്നതാണു സംസ്ഥാന സര്‍ക്കാരിന്റെ നയമെന്നും മുരളിധരന് വിമര്‍ശിച്ചു.
Comments