പിരിച്ചുവിട്ട താൽകാലിക ജീവനക്കാരെ ദിവസ വേതന അടിസ്ഥാനത്തിൽ തിരിച്ചെടുക്കാൻ കെഎസ്ആര്‍ടിസി തീരുമാനം. താൽകാലിക ഡ്രൈവര്‍മാരെ കൂട്ടത്തോടെ പിരിച്ചു വിട്ടത് കഴിഞ്ഞ രണ്ട് ദിവസമായി ബസ്സോടിക്കാൻ ആളില്ലാതെ കെഎസ്ആര്‍ടിസിയെ കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് തീരുമാനം. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരും ഗതാഗത സെക്രട്ടറിയും തമ്മിൽ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനം ആയത്.
Comments