ജയ്ശ്രീറാം മുഴക്കുന്നത് ഇപ്പോൾ ജനങ്ങളെ തല്ലിച്ചതയ്ക്കാൻ വേണ്ടിയാണെന്ന് നൊബേൽ സമ്മാന ജേതാവ് അമർത്യ സെൻ. ഇതിനുമുൻപ് ഇത്തരത്തിൽ ജയ്ശ്രീറാം മുഴക്കുന്നത് താൻ കേട്ടിട്ടില്ലെന്നും ഇപ്പോൾ ജനങ്ങളെ തല്ലിച്ചതക്കാനായാണ് ഈ മുദ്രാവാക്യം വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്ത ജാദവ്പുർ സർവകലാശാലയിലെ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments