You are Here : Home / News Plus

അനധികൃത നിലം നികത്തലില്‍ മൗനം പാലിച്ച്‌ സിപിഎം

Text Size  

Story Dated: Sunday, July 07, 2019 09:26 hrs UTC

അപ്പര്‍കുട്ടനാട്ടിലെ അനധികൃത നിലം നികത്തലില്‍ മൗനം പാലിച്ച്‌ സിപിഎം. പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധ സമരത്തിനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയാണ് സമരം നടത്തുമെന്ന് അറിയിച്ചത്.

എംസി റോഡിനോട് ചേര്‍ന്ന മഴുക്കീര്‍ പാടശേഖരത്തിലാണ് നികത്തല്‍ നടക്കുന്നത്. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ടതാണ് ഈ പ്രദേശം.പ്രളയം ഏറെ നാശം വിതച്ച ഈ പ്രദേശത്ത് വീണ്ടും ഇത്തരത്തിലൊരു പ്രവര്‍ത്തി നടക്കുന്നതില്‍ പ്രതിഷേധം അറിയിക്കുകയാണ് നാട്ടുകാര്‍.

.നേരത്തെ വയല്‍ നികത്തുന്നത് തടഞ്ഞ് തിരുവന്‍വണ്ടൂര്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നിട്ടും പാടം നികത്തുന്നത് തുടരുകയാണ്. പാടശേഖരത്തിന് ചുറ്റുമുള്ള ഉമയാറ്റുകര, മഴുക്കീര്‍, വെട്ടിക്കോട് പ്രദേശങ്ങളില്‍ ഇപ്പോഴും കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. നികത്തല്‍ തുടര്‍ന്നാല്‍ കടുത്ത ജലക്ഷാമം നേരിടേണ്ടിവരുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.