മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെടാന്‍ ചൊവ്വാഴ്ച ഗവര്‍ണറെ നേരില്‍ക്കാണുമെന്നും അദ്ദേഹം അറിയിച്ചു. മൊറട്ടോറിയം നീട്ടുന്ന കാര്യത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ തീരുമാനമാണ് പ്രധാനം. അതുകൊണ്ടുതന്നെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ അറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രകൃഷിമന്ത്രിയെയും വാണിജ്യമന്ത്രിയെയും ഇതിനു മുന്നോടിയായി കാണുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.
Comments