പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു രാജിവെച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജിയെന്നാണ് അറിയുന്നത്. രാഹുല്‍ ഗാന്ധിക്കയച്ച രാജിക്കത്ത് സിദ്ദു ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും താന്‍ രാജിവെക്കുകയാണെന്നാണ് രാഹുലിന് അയച്ച കത്തില്‍ സിദ്ദു പറയുന്നത്. രാജിയുടെ കാരണം എന്തെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല. ട്വിറ്ററിലൂടെയാണ് രാജിക്കാര്യം സിദ്ദു അറിയിച്ചത്. ജൂണ്‍ 10 ാം തിയതിയാണ് രാജിക്കാര്യം അറിയിച്ചുകൊണ്ട് സിദ്ദു രാഹുലിന് കത്തയച്ചത്.
മന്ത്രിസഭാ അഴിച്ചുപണിയില്‍ സിദ്ദുവിന് പ്രധാന വകുപ്പുകള്‍ നഷ്ടമായിരുന്നു. തദ്ദേശ ഭരണ വകുപ്പിന് പകരം വൈദ്യുത പാരമ്ബര്യേതര ഊര്‍ജ വകുപ്പാണ് നല്‍കിയത്. സിദ്ദു കൈകാര്യം ചെയ്തിരുന്ന ടൂറിസം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അമരീന്ദര്‍ സിങ് ഏറ്റെടുത്തിരുന്നു.
തന്നെ സ്ഥാനത്ത് നിന്ന് മാറ്റി പകരം മുഖ്യമന്ത്രിയാവാന്‍ നവജ്യോത് സിങ് സിദ്ദു ആഗ്രഹിക്കുന്നുണ്ടാവാമെന്ന് നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. സിദ്ദു തനിക്കെതിരെ നടത്തിയ പരോക്ഷ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയിട്ടായിരുന്നു അമരീന്ദര്‍ സിങ് സിദ്ദുവിനെ കടന്നാക്രമിച്ചത്.
Comments