യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ പ്രതിയായ നസീം തിരുവനന്തപുരത്താണ് പി.എസ്.സി പരീക്ഷ എഴുതിയതെന്ന് വ്യക്തമാക്കുന്ന ഹാള്‍ ടിക്കറ്റ് പുറത്ത്.
കെപിഎല്‍ സിവില്‍ പോലീസര്‍ ബറ്റാലിയന് പരീക്ഷയില്‍ കാസര്കോട്ടേയ്ക്കാണ് നസീം അപേക്ഷ സമര്‍പ്പിച്ചിരുന്നത്. സാധാരണ നിലയില്‍ കണ്ണൂരോ, കാസര്‍കോട് ആണ് മസീം പരീക്ഷ എഴുതേണ്ടിയിരുന്നത്. എന്നാല്‍ നസീം തിരുവനന്തപുരത്താണ് പരീക്ഷ എഴുതിയത്.
അതേസമയം പി.എസ്.സി പരീക്ഷയില്‍ പരീക്ഷയില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കായ 78.33 ആണ് കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് നേടിയത്. ആര്‍ച്ചറിയില്‍ കേരള സര്‍വകലാശാലയെ പ്രതിനിധാനംചെയ്ത് ദേശീയമത്സരത്തില്‍ പങ്കെടുത്തതിന് 13.58 മാര്‍ക്ക് അധികവും നേടി.
ഇതുള്‍പ്പെടെ ആകെ 91.91 എന്ന ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെയാണ് ശിവരഞ്ജിത്ത് ഒന്നാംറാങ്കിന് ഉടമയായത്.രണ്ടാംപ്രതി നസീമും ഇതേ പട്ടികയില്‍ 28-ാം സ്ഥാനത്തുണ്ട്. ഒ.എം.ആര്. പരീക്ഷയില്‍ 65.33 മാര്‍ക്കാണ് നസീം നേടിയത്.
Comments