ഈ വർഷത്തെ വിഖ്യാതമായ റമൺ മാഗ്സസെ പുരസ്കാരം പ്രശസ്ത മാധ്യമപ്രവർത്തകൻ രവീഷ് കുമാറിന്. ''ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാധ്യമപ്രവർത്തനത്തെ'' മാറ്റിയതിനും, ''നൈതികതയും പ്രൊഫഷണലിസവും ഇഴ ചേർത്തുകൊണ്ട് മാധ്യമപ്രവർത്തനം തുടരുന്നതിനു''മാണ് പുരസ്കാരമെന്ന് മഗ്സസെ ഫൗണ്ടേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ''ഏഷ്യയിലെ നൊബേൽ'' എന്നാണ് മഗ്സസെ പുരസ്കാരം അറിയപ്പെടുന്നത്. രവീഷ് കുമാറുൾപ്പടെ അഞ്ച് പേർക്കാണ് ഇത്തവണ പുരസ്കാരം നൽകുക. രവീഷിന് പുറമേ, മ്യാൻമറിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ കോ സ്വെ വിൻ, തായ്ലൻഡിൽ നിന്നുള്ള മനുഷ്യാവകാശപ്രവർത്തക ആങ്ഖാനാ നീലാപായ്ജിത്, ഫിലിപ്പീൻസിൽ നിന്നുള്ള സംഗീതജ്ഞൻ റായ്മണ്ടോ പുജാൻതെ കായാബ്യാബ്, ദക്ഷിണ കൊറിയയിൽ നിന്നുള്ള പ്രശസ്ത യുവനടൻ കിം ജോങ് കി എന്നിവരാണ് ഇത്തവണ പുരസ്കാരത്തിനർഹരായത്.
Comments