ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ലഖ്നൗവിലെ കിംഗ് ജോർജ് ആശുപത്രി. പെൺകുട്ടി ഇപ്പോൾ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കൈ കാലുകൾ ചലിപ്പിച്ചു തുടങ്ങിയെന്നും കിംഗ് ജോർജ് ആശുപത്രിയിലെ ട്രോമാ കെയർ വിഭാഗം തലവൻ സന്ദീപ് തിവാരി പറഞ്ഞു. എന്നാൽ ഇന്നലെ മുതൽ പെൺകുട്ടിക്ക് കടുത്ത പനിയുണ്ടെന്നത് ഡോക്ടർമാർക്ക് ആശങ്കയുണ്ടാക്കുന്നതാണ്. അതിനായി മരുന്നുകൾ നൽകുന്നുണ്ട്. ഗുരുതരമായ സ്ഥിതിയിൽ പനി വരുന്നത് സ്ഥിതി വഷളാക്കുമോ എന്ന ആശങ്കയുണ്ട് ഡോക്ടർമാർക്ക്.
Comments