You are Here : Home / News Plus

ബഷീറിന്‍റെ മരണം: ശ്രീറാമിന്‍റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് നാളെത്തേക്ക് മാറ്റി

Text Size  

Story Dated: Monday, August 05, 2019 08:52 hrs UTC

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാമിന്‍റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് നാളെത്തേക്കു മാറ്റി. കേസിൽ രാഷ്ട്രീയ - മാധ്യമ സമ്മർദ്ദമുണ്ടെന്ന് എന്ന് ശ്രീറാമിന്‍റെ അഭിഭാഷകൻ പറഞ്ഞു. ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്നും വിരലടയാളം പരിശോധിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം ശ്രീറാമിന് പ്രത്യേക പരിഗണന ആവശ്യമില്ലെന്നും സാധാരണ പ്രതിക്ക് കിട്ടേണ്ട പരിഗണന മാത്രമേ ശ്രീറാമിനും കിട്ടേണ്ടതുള്ളൂ എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.