You are Here : Home / News Plus

മഴ ശക്തമാകുന്നു: വടക്കന്‍ കേരളത്തിലും ഇടുക്കിയിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും

Text Size  

Story Dated: Thursday, August 08, 2019 09:20 hrs UTC

മഴ ശക്തമായതോടെ വടക്കൻ കേരളത്തിൽ നിരവധി ഇടങ്ങളിൽ ഉരുൾപൊട്ടൽ. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് നിലമ്പൂർ ടൗണിൽ രണ്ടാൾപൊക്കത്തിൽ വെള്ളം കയറി. ഒറ്റരാത്രി കൊണ്ടാണ് ഇത്രയധികം വെള്ളം കയറിയത്. മഴയുടെ കൂടെയെത്തിയ ചുഴലിക്കാറ്റിൽ കണ്ണൂർ കാണിച്ചാറിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊട്ടിയൂർ ചപ്പമല അടയ്ക്കാത്തോട്, കണ്ണപ്പൻകുണ്ട് മട്ടിക്കുന്ന് എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. വളപട്ടണം പുഴ കരകവിഞ്ഞു. മലപ്പുറം നെടുങ്കണ്ടം കോളനിയിൽ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. വയനാട് തോണിച്ചാൽ മക്കിയാട് പ്രദേശങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.