You are Here : Home / News Plus

എം. കേളപ്പന്‍ അന്തരിച്ചു

Text Size  

Story Dated: Sunday, August 11, 2019 05:57 hrs UTC

മുതിര്‍ന്ന സി. പി. എം. നേതാവും മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയും ആയിരുന്ന എം. കേളപ്പന്‍ അന്തരിച്ചു. 74 വയസായിരുന്നു വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ വടകര സഹകരണ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നാല് മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം.

എഴുത്തുകാരന്‍ കൂടിയായിരുന്നു എം കേളപ്പന്‍. നാടന്‍ പാട്ടുകളും സാഹിത്യകൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. ദരിദ്ര കുടുംബത്തില്‍ ജനിച്ച കേളപ്പന്റെ കുട്ടിക്കാലം ദുരിതപൂര്‍ണമായിരുന്നു. 17-ാം വയസ്സില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. കിസാന്‍ സഭയില്‍ പ്രവര്‍ത്തിച്ച്‌ അധികം വൈകാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തി. വടക്കന്‍ പാട്ടിനെ ആസ്പദമാക്കി രചിച്ച ശിവപുരം കോട്ടയാണ് അച്ഛനും മകനും എന്ന പേരില്‍ പിന്നീട് സിനിമയായി. അമൃത സ്മരണകള്‍ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വടകര മണ്ഡലം കമ്മിറ്റി അംഗം, ഏരിയാ സെക്രട്ടറി, കുന്നുമ്മല്‍ ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. 1975 ലാണ് ജില്ലാകമ്മിറ്റി അംഗമായത്. 1991 മുതല്‍ 2001 വരെ 10 വര്‍ഷം സിപിഎം ജില്ലാ സെക്രട്ടറിയായി. 22 വര്‍ഷത്തോളം വടകര മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.