യു.പി.എ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ. ഇടക്കാല അധ്യക്ഷയായാണ് തെരഞ്ഞെടുത്ത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജിയും പ്രവര്‍ത്തക സമിതി അംഗീകരിച്ചു. രാജി പിന്‍വലിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് രാഹുലിന്റെ അഭാവത്തില്‍ സോണിയ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നത്.
അതേസമയം സോണിയയുടെയും രാഹുലിന്റെയും അസാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് നേതാക്കള്‍ തീരുമാനമെടുത്തതെന്നാണ് വിവരം.
രാഹുലിന്റെ രാജി സ്വീകരിച്ച സാഹചര്യത്തില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ സോണിയയോട് ആവശ്യപ്പെടുകയായിരുന്നെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പ്രതികരിച്ചു.
സോണിയയെ അധ്യക്ഷയായി തെരഞ്ഞെടുത്തെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് അറിയിച്ചു. ഇടക്കാല അധ്യക്ഷയായാണ് സോണിയയെ തെരഞ്ഞെടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയപറഞ്ഞു. പൂര്‍ണ സമയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതു വരെ സോണിയ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments