You are Here : Home / News Plus

കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ തുടരും, മുഖ്യമന്ത്രിയുടെ സന്ദര്‍ശനവും ഇന്ന്

Text Size  

Story Dated: Tuesday, August 13, 2019 02:24 hrs UTC

മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും.19 പേരുടെ മൃതദേഹമാണ് ഇത് വരെ കവളപ്പാറയിൽ നിന്ന് കണ്ടെത്തിയത്. 40 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്കുകള്‍. വയനാട് പുത്തുമലയിലും തുടർച്ചയായി അഞ്ചാം ദിവസം നടത്തുന്ന രക്ഷാപ്രവർത്തനം തുടരും. കൂടുതൽ വാഹനങ്ങൾ എത്തിച്ചു ദുരന്ത ഭൂമിയിലെ ചെളിയും മണ്ണും നീക്കൽ തുടരാൻ തന്നെയാണ് തീരുമാനം. ഇനിയും ഏഴ് പേരെയാണ് കണ്ടെത്താൻ ഉള്ളത്. കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.അനുകൂലമയ കാലാവസ്ഥ തെരച്ചിലിന് സഹായകരമാകുമെന്നാണ് രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ. ഒപ്പം വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദർ‍ശിക്കും. രാവിലെ എട്ടിന് തിരുവനന്തപുരത്തു നിന്ന് മുഖ്യമന്ത്രി വിമാനമാർഗം കരിപ്പൂരിലെത്തും. പിന്നീട് ഹെലികോപ്റ്ററിൽ ആദ്യം വയനാട്ടിലേക്കും പിന്നീട് മലപ്പുറത്തേക്കും പോകും. ദുരിതബാധിത പ്രദേശങ്ങൾക്കൊപ്പം മേപ്പാടിയിലെയും ഭൂദാനത്തെയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.