തൊഴിലാളികളുടെ ഇപിഎഫ് വിഹിതം കുറയ്ക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം ശുപാർശ ചെയ്തു. ഇതോടെ കയ്യിൽ കിട്ടുന്ന ശമ്പളം വർധിക്കും.അതേസമയം, തൊഴിലുടമയുടെ വിഹിതത്തിൽ മാറ്റം വരുത്തില്ല. ബിസിനസ് സ്റ്റാന്റേഡാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. തൊഴിലാളികളുടെ പ്രായം, ലിംഗം, ലഭിക്കുന്ന ശമ്പളം എന്നിവ കണക്കാക്കിയാകും വിഹിതത്തിൽ കുറവ് വരുത്തുക. നിലവിൽ തൊഴിലാളിലും തൊഴിലുടമയുംകൂടി അടിസ്ഥാന ശമ്പളത്തിന്റെ 24 ശതമാനമാണ് ഇപിഎഫ് വിഹിതമായി അടയ്ക്കുന്നത്. ഇതിൽ തൊഴിലുടമയുടെ വിഹിതമായ 12 ശതമാനത്തിൽ മാറ്റമുണ്ടാകില്ല.
Comments