മോദി സ്തുതി ആരോപണത്തിൽ ശശി തരൂരിനെതിരെ കെപിസിസി തുടർ നടപടിക്കില്ല. തരൂരിന്റെ വിശദീകരണം അംഗീകരിച്ച് വിവാദം അവസാനിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.പ്രശ്നത്തിൽ കൂടുതൽ പ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് പാർട്ടി നിർദ്ദേശം നല്കിയിട്ടുണ്ട്. അതിനിടെ തരൂരിനെ പിന്തുണച്ച് എം കെ മുനീർ രംഗത്തെത്തി. ഒരാഴ്ചയിലേറെയായി കോൺഗ്രസ്സിൽ കത്തിനിന്ന മോദി സ്തുതി വിവാദത്തിന് തിരിശ്ശീലയിടാനാണ് കെപിസിസി തീരുമാനം.
Comments