കണ്ണൂര്‍ കോര്പ്പറേഷന് മേയറായി യുഡിഎഫിന്റെ സുമാ ബാലകൃഷ്ണന് തെരഞ്ഞെടുക്കപ്പെട്ടു. 25 നെതിരെ 28 വോട്ടുകൾക്കാണ് സുമ വിജയിച്ചത്. ഇടതുമുന്നണിയുടെ ഒരു വോട്ട് അസാധുവായി. ഇടത് മുന്നണിയുടെ മേയർ ഇ പി ലത അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ സാഹചര്യത്തിലാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയർ തെരഞ്ഞെടുപ്പ് നടന്നത്. ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷ് യുഡിഎഫിലേക്ക് മാറിയതോടെ ഇടതുപക്ഷം പ്രതിസന്ധിയിലാകുകയും അവിശ്വാസപ്രമേയത്തിലൂടെ ഭരണം നഷ്ടപ്പെടുകയുമായിരുന്നു.
Comments