You are Here : Home / News Plus

മട്ടാഞ്ചേരിയിലെ 400 വ‍ർഷം പഴക്കമുളള കറുത്ത ജൂതരുടെ സിനഗോഗ് ഇടിഞ്ഞുവീണു

Text Size  

Story Dated: Tuesday, September 10, 2019 10:04 hrs UTC

മ‍ട്ടാഞ്ചേരിയിലെ ചരിത്ര പ്രസിദ്ധമായ കറുത്ത ജൂതരുടെ സിനഗോഗ് തകർന്നു വീണു. ഇന്നലെ രാത്രി പെയ്ത മഴയിലാണ് 400 വർഷം പഴക്കമുളള കെട്ടിടത്തിന്‍റെ മുൻഭാഗം അടക്കം ഇടിഞ്ഞുവീണത്. ഇന്ത്യയിലെ ജൂതർക്ക് തദ്ദേശിയരിൽ ജനിച്ചവരെയാണ് കറുത്ത ജൂതർ എന്ന് വിളിച്ചിരുന്നത് . ഇവർക്കായി പ്രത്യേകം സ്ഥാപിച്ച ജൂതപ്പളളിയായിരുന്നു ഇത്. കഴിഞ്ഞകുറേക്കാലമായി ആരും ശ്രദ്ധിക്കാരെ ഇത് നാശത്തിന്‍റെ വക്കിലായിരുന്നു. ഇടക്കാലത്ത് ഇതിന്‍റെ ഒരു ഭാഗം ഗോഡൗണായി മാറിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.