മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ബോട്ട് മുങ്ങി 11 പേർ മരിച്ചു. ഗണേശ വിഗ്രഹ നിമഞ്ജന ചടങ്ങിനിടെയാണ് അപകടം സംഭവിച്ചത്.കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 18 പേർ കയറിയ ബോട്ടാണ് മുങ്ങിയത്. ആറ് പേരെ രക്ഷപെടുത്തിയതായി പോലീസ് അറിയിച്ചു. രണ്ട് ബോട്ടുകൾ കൂട്ടിക്കെട്ടിയാണ് നിമഞ്ജന ചടങ്ങിനായി പുറപ്പെട്ടത്. ബോട്ടിലുണ്ടായിരുന്നവർ ആരും ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നില്ല. 11 പേരുടെയും മൃതദേഹങ്ങൾ ദുരന്ത പ്രതികരണ സേന കണ്ടെടുത്തു.
Comments