You are Here : Home / News Plus

പാലാരിവട്ടം പാലം അഴിമതി: രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വിജിലൻസ് അന്വേഷിക്കട്ടെന്ന് ഇബ്രാഹിം കുഞ്ഞ്

Text Size  

Story Dated: Monday, September 16, 2019 06:45 hrs UTC

പാലാരിവട്ടം പാലം അഴിമതിക്കേസിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വിജിലൻസ് അന്വേഷിക്കട്ടെയെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. വിഷയത്തിൽ ഏത് അന്വേഷണത്തെയും സ്വാ​ഗതം ചെയ്യുന്നുവെന്നും വിജിലൻസ് കോടതിയിൽ രാഷ്ട്രീയ നേതാക്കളുടെ ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പാലാരിവട്ടം അഴിമതിക്കേസിൽ നേരത്തെ ഇബ്രഹിം കുഞ്ഞിനെ വിജിലൻസ് സംഘം ചോദ്യ ചെയ്തിരുന്നു. കേസിന്റെ പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. സത്യസന്ധമായി മൊഴി നല്‍കിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.