ഐഐടികളിൽ എംടെക് കോഴ്സുകൾക്ക് ഫീസ് വർധനവിന് ഐഐടി കൗൺസിൽ വെള്ളിയാഴ്ച അംഗീകാരം നൽകി. ഐഐടികളിലെ എംടെക് പ്രോഗ്രാമിലെ പരിഷ്കാരങ്ങൾ സംബന്ധിച്ച മൂന്നംഗ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.നിലവിൽ പ്രതിവർഷം 20,000 മുതൽ 50,000 രൂപ വരെയാണ് ഐഐടികളിൽ എംടെക് കോഴ്സിന് ഈടാക്കുന്ന ഫീസ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി എല്ലാ ഐഐടികളിലും ബിടെക് പ്രോഗ്രാമുകളിലേതിന് സമാനമായ ഫീസ് എംടെക് കോഴ്സുകൾക്കും ഈടാക്കാനാണ് ശുപാർശ. പ്രതിവർഷം രണ്ട് ലക്ഷം രൂപയാണ് ബിടെക് കോഴ്സുകൾക്ക് ഈടാക്കുന്ന ഫീസ്. നിർധനരായ വിദ്യാർഥികൾക്ക് ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴിയോ വിദ്യാഭ്യാസ വായ്പകൾ അനുവദിക്കുന്നതിലൂടെയോ സർക്കാർ നേരിട്ട് സഹായം നൽകാനും ഐഐടി കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
Comments