വില്ലൻസി കോർട്ടിനു സമീപം വാഹനപരിശോധന നടത്തുന്നതിനിടെ സിഖ് വംശജനായ പോലീസ് ഓഫീസർ ഡെപ്യൂട്ടി ഷെരിഫ് സന്ദീപ് ദലിവാൾ (42) വെടിയേറ്റു മരിച്ചു.വാഹനം തടഞ്ഞു നിർത്തി ഡ്രൈവറോട് സംസാരിച്ചതിന് ശേഷം പോലീസ് വാഹനത്തിലേക്ക് തിരിച്ചു നടന്ന സന്ദീപിനെ വാഹനത്തിൽ നിന്നും ഇറങ്ങിയ അക്രമി വെടിവെക്കുകയായിരുന്നു. ഉടനെ ഹെലികോപ്റ്ററിൽ മെമ്മോറിയൽ ഹെർമൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം വാഹനത്തിൽ കയറി രക്ഷപ്പെട്ട അക്രമി എന്നു സംശയിക്കുന്ന മെക്സിക്കൻ യുവാവിനെ പോലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു.
Comments