നിയമം ലംഘിച്ച് പണിതുയര്ത്തിയത്തിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥരെത്തി. സ്വയം ഒഴിഞ്ഞുപോകാനാണ് കുടുംബങ്ങളോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്. ജെയിന് ഹൗസിംഗ്, ആല്‍ഫ, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റുകളിലാണ് ഇന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ നടക്കുന്നത്. ഒഴിയാന്‍ കൂടുതല്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ട് ഫ്ളാറ്റുടമകള്‍ നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്.
ഹോളിഫെയ്ത്ത് ഫ്ളാറ്റിന് മുന്നിലാണ് ഇവിടെ ഫ്ളാറ്റുള്ള ജയകുമാര്‍ വെള്ളിക്കാവ് നിരാഹാര സമരം ആരംഭിച്ചത്. അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ ഏറ്റവും കൂടുതല്‍ താമസക്കാരുള്ളത് ഹോളി ഫെയ്ത്ത് എച്ച്ടുഒ എന്നീ ഫ്ളാറ്റുകളിലാണ്.
അതേസമയം നിര്‍ബന്ധിച്ചോ, ബലം പ്രയോഗിച്ചോ ഇന്ന് ഒഴിപ്പിക്കില്ലെന്നും സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ വ്യക്തമാക്കി. ഫ്ളാറ്റുകളില്‍ നിന്ന് മാറാന്‍ ഉടമകള്‍ സാവകാശം തേടിയിട്ടുണ്ട്. ഒക്ടോബര്‍ മൂന്നിനകം ഫ്ളാറ്റുടമകള്‍ സ്വയം ഒഴിയണം, ഒഴിയുന്നവര്‍ക്ക് താമസിക്കാന്‍ ഫ്ളാറ്റുകളും വീടുകളും കണ്ടെത്തി നല്‍കും. വീട്ടുപകരണങ്ങളും ഫര്‍ണ്ണിച്ചറുകളും മാറ്റാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്നും സബ് കളക്ടര്‍ അറിയിച്ചു. ഫ്ളാറ്റ് ഉടമകള്‍ ജില്ലാ കളക്ടറുമായി ഇന്ന് ചര്‍ച്ച നടത്തും. നാല് ദിവസമെടുത്ത് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് തീരുമാനം.
90 ദിവസത്തിനകം ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കുമെന്നാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം. 138 ദിവസത്തിനകം സ്ഘലത്ത് നിന്ന് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ നീക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിടം പൊളിച്ചു നീക്കുന്നതിന്റെ മാത്രം ചുമതല നല്കി സര്‍ക്കാര്‍ സ്നേഹില്‍ കുമാര്‍ സിങ് എന്ന ഉദ്യോഗസ്ഥന സെക്രടട്റിയായി നിയോഗിച്ചിട്ടുണ്ട്. പുനരധിവാസം വേണ്ടവര്‍ക്ക് ഇന്നം അപേക്ഷ ന്യല്കാന് സബ് കളക്ടര്‍ സമയം നല്‍കിയിട്ടുണ്ട്. ഇതിനു ശേഷമേ പുനരധിവാസത്തിനുള്ള അന്തിമ കര്‍മ്മ പദ്ധതി ജില്ലാ ഭരണകൂടം തീരുമാനിക്കൂ.
Comments