നാവിക സേനയുടെ ഭാഗമാക്കുന്നതിന്റെ മുന്നോടിയായി സുപ്രധാന നാഴികകല്ലുകൂടി പൂർത്തിയാക്കി തേജസ് യുദ്ധവിമാനം. വിമാന വാഹിനി കപ്പലിലേത് പോലെ ചെറിയ റൺവേയിൽ നിന്ന് പറന്നുയരുകയും തുടർന്ന് ലാൻഡ് ചെയ്തുമാണ് തേജസ് ചരിത്രംരചിച്ചത്.ഗോവയിലെ ഐഎൻസ് ഹൻസ പരീക്ഷണ കേന്ദ്രത്തിലാണ് തേജസിന്റെ നാവിക പതിപ്പിന്റെ പരീക്ഷണ പ്രവർത്തനം നടന്നത്. 4.21 ന് ചെറിയ റൺവേയിൽ നിന്ന് കുതിച്ചുയർന്ന് 4.31 ന് അറസ്റ്റഡ് ലാൻഡിങ് മുഖേനെ ലാൻഡ് ചെയ്യുകയായിരുന്നു.
Comments