കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ക്ഷണിക്കാനൊരുങ്ങി പാകിസ്താൻ. പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി അറിയിച്ചതാണ് ഇക്കാര്യം. അതിനിടെ, മൻമോഹൻ സിങ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
Comments