You are Here : Home / News Plus

കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ജോളി മാത്രമല്ലെന്ന് റിപ്പോർട്ട്

Text Size  

Story Dated: Sunday, October 06, 2019 01:37 hrs UTC

കൂടത്തായിയിലെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ജോളി മാത്രമല്ലെന്ന് ജോളിയുടെ മകന്‍ റൊമോയും കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചിയും. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. സ്വത്ത് തര്‍ക്കമാണ് കൊലപാതകങ്ങള്‍ പിന്നിലെന്ന് വാര്‍ത്ത പ്രചരിക്കുന്നതിനാലാണ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായതെന്ന് ഇരുവരും പറഞ്ഞു.

തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് ജോളിയുടെ മകന്‍ റോമോ പറഞ്ഞു. പിന്നില്‍ ആരെങ്കിലുമുണ്ടോയെന്ന് അന്വേഷണത്തില്‍ തെളിയട്ടെയെന്നും റോമോ കൂട്ടിച്ചേര്‍ത്തു. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് റോമോ ഉന്നയിച്ചത്. പിതാവ് റോയി കടുത്ത മാദ്യപാനിയായിരുന്നുവെന്ന ഷാജുവിന്റെ ആരോപണം റോമോ നിഷേധിച്ചു. പിതാവ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന ആരോപണവും മകന്‍ നിഷേധിച്ചു. റോയിയും ജോളിയും തമ്മില്‍ കലഹം ഉണ്ടായിരുന്നുവെന്ന ഷാജുാവിന്റെ ആരോപണവും മകന്‍ നിഷേധിച്ചു.

അച്ഛനൊപ്പം ഒരിക്കല്‍ പോലും സഞ്ചരിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് അച്ഛന്‍ മദ്യപാനിയാണെന്ന് പറയാനാകുകയെന്ന് റോമോ ചോദിച്ചു. രണ്ടാനച്ഛന്‍ എന്ന നിലയ്ക്ക് ഷാജു തങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കിയിട്ടില്ല. തന്റെയും അനിയന്റെയും കാര്യത്തില്‍ ഇടപെട്ടിട്ടില്ല. അമ്മയ്ക്ക് ഒരു സംരക്ഷണമാകാട്ടെ എന്ന് കരുതിയാണ് രണ്ടാനച്ഛനെ സമ്മതിച്ചതെന്നും റോമോ പറഞ്ഞു. കൊലപാതകത്തില്‍ രണ്ടാനച്ഛന് പങ്കുണ്ടെന്ന് സംശയമുണ്ട്. അമ്മയ്ക്ക് ഒറ്റയ്ക്ക് കുറ്റകൃത്യം ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. നിരപരാധിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഷാജു നടത്തുന്നത്. വീട്ടില്‍ നിന്ന് സാധനങ്ങള്‍ മാറ്റിയതിലും സംശയമുണ്ടെന്നും റോമോ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.