ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നു. കശ്മീരിലെ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങിയതോടെയാണ് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് രണ്ടുമാസത്തിനുശേഷം പിൻവലിക്കുന്നത്. ഒക്ടോബർ 10 വ്യാഴാഴ്ച മുതൽ വിനോദസഞ്ചാരികൾക്ക് കശ്മീരിലേക്ക് വരാമെന്ന് കശ്മീർ ഭരണകൂടം അറിയിച്ചു.
Comments