കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ തെളിവുകൾ കണ്ടെത്തി അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി ജോളിയെ ഡെപ്യൂട്ടി തഹസിൽദാർ വഴിവിട്ട് സഹായിച്ചുവെന്ന് തെളിയിക്കുന്ന രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ജോളിയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് ഡെപ്യൂട്ടി തഹസിൽദാർ വഴിവിട്ട് സഹായം ചെയ്തത്. ജോളി താമരശ്ശേരി താലൂക്കോഫീസിലെ സ്ഥിരം സന്ദർശകയായിരുന്നെന്ന് ഈ ഓഫീസുമായി അടുപ്പമുള്ളവർ പറയുന്നു
Comments