കൂടത്തായിലെ കൊലപാതക കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ആറ് കൊലപാതകങ്ങളും ചെയ്തത് താനാണെന്ന് ജോളി സമ്മതിച്ചതായും, പിടിക്കപ്പെടുമെന്ന് ജോളി തീരെ പ്രതീക്ഷിച്ചില്ലെന്നും വടകര റൂറല്‍ എസ്പി കെജി സൈമണ്‍. പ്രമുഖ മലയാളം വാര്‍ത്ത ചാനലിനോടാണ് എസ് .പി സുപ്രധാന വിവരങ്ങള്‍ പറഞ്ഞത്. കൊലപാതകങ്ങളെക്കുറിച്ച് പറ്റിപ്പോയി എന്നായിരുന്നു ജോളി പ്രതികരിച്ചത്. സാമ്ബത്തികമായിരുന്നു ലക്ഷ്യം. ആര്‍ഭാട ജീവിതം നയിക്കാനായിരുന്നു പണം ചെലവിട്ടത്. അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കെതിരെയും ശക്തമായ തെളിവുണ്ട്. ഷാജു അപരാധിയെന്നോ നിരപരാധിയെന്നോ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. പോലീസിന് അറിയാത്ത പല കാര്യങ്ങളും ഷാജു മാധ്യമങ്ങളോട് പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ പൊലീസ് ശ്രദ്ധിക്കുന്നുണ്ടെന്നും,അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജോളിയുടെ മൊഴികൂടി പുറത്തു വന്നിട്ടുണ്ട്. അമ്മ അന്നമ്മയെ കൊലപ്പെടുത്തിയത് താനാണെന്ന് ആദ്യ ഭര്‍ത്താവ് റോയിയ്ക്ക് അറിയാമായിരുന്നുവെന്ന് മൊഴിയില്‍ പറയുന്നു. കുപ്പിയില്‍ സയനൈഡ് കൊണ്ടുനടന്നാണ് താന്‍ ഈ കൊലകളൊക്കെ നടത്തിയത്. ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിയെ കൊല്ലാന്‍ മൂന്ന് തവണ ശ്രമിച്ചിരുന്നു. മൂന്നാമത്തെ പ്രാവശ്യം രണ്ട് തവണയായാണ് സയനൈഡ് നല്‍കിയതെന്നും ജോളി വെളിപ്പെടുത്തി.
ജോളിയെ കൂടാതെ പൊന്നാമറ്റത്തില്‍ കുടുംബത്തിലെ മറ്റൊരാളും തുടക്കംമുതലെ സംശയനിഴലിലെന്നുള്ള വിവരങ്ങളും റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ജോളിയുടേയും
ഷാജുവിന്റെയും പുനഃര്‍വിവാഹം നടത്താന്‍ ശക്തമായി ഇടപെട്ട ഇയാള്‍ പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളില്‍ അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്‌തേക്കും. കല്ലറ പൊളിയ്ക്കാതിരിയ്ക്കാന്‍ ജോളി പള്ളിവികാരിയെ സ്വാധീനിച്ചുവെന്നത് പോലീസ് കണ്ടെത്തിയിരുന്നു. അതിനാല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച് പള്ളി വികാരിയില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതേ തുടര്‍ന്നാണ് ഇടവക പള്ളി വികാരിയെ കൂടുതല്‍ വിവരങ്ങള്‍ക്കായി സമീപിയ്ക്കുന്നത്. ധ്യാനം കൂടാന്‍ പോയ പള്ളിവികാരി ഇന്നോ നാളെയോ തിരിച്ചെത്തും. ശേഷം പള്ളി വികാരിയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിയും. ജോളി നിരന്തരം കോയമ്ബത്തൂര്‍ സന്ദര്‍ശനം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടന്‍തന്നെ കോയമ്ബത്തൂരിലേക്ക് പോകും. കേസില്‍ അന്വേഷണം നടത്താന്‍ എസ്‍.പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തില്‍ ഫോറ ന്‍സിക് വിദഗ്‍ധരും ഡോക്ടര്‍മാരും അടക്കമുള്ള വിദഗ്‍ധസംഘം ഇന്നെത്തും.
Comments