കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളിയുൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന പ്രതികളുടെ റിമാൻഡ് കാലാവധി നവംബർ രണ്ടുവരെ നീട്ടുകയും ചെയ്തു. ഇന്ന് ജോളിയുടെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന് ജോളിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം കോടതി തള്ളി. കോടതി നടപടികൾ പൂർത്തിയാക്കിയതോടെ പ്രതികളെ മൂന്ന് പേരെയും കോഴിക്കോട് ജയിലിലേക്ക് തന്നെ തിരിച്ചയച്ചു.
Comments