ജോളി ജോസഫിനെതിരെ കൊല്ലപ്പെട്ട സിലിയുടെ മകന്‍. കൂടത്തായിയിലെ വീട്ടില്‍ ജീവിച്ചത് അപരിചിതനെപ്പോലെയാണെന്ന് സിലിയുടെ മകന്‍ അന്വേഷണ സംഘത്തോടു പറഞ്ഞു. രണ്ടാനമ്മയില്‍നിന്നു തരംതിരിവുണ്ടായി. സിലിയുടെ മരണശേഷം ജോളി പല തവണ ഉപദ്രവിച്ചു. ജോളി നല്‍കിയ വെള്ളം കുടിച്ചശേഷമാണ് സിലിയുടെ ബോധം പോയതെന്നും മകന്‍ പൊലീസിനു മൊഴി നല്‍കി.
സിലിയുടെ കൊലപാതകത്തിനു പിന്നില്‍ ജോളി തന്നെയാണെന്നാണു മൊഴി. ശനിയാഴ്ചയാണ് അന്വേഷണ സംഘം പതിനാറുകാരന്റെ മൊഴിയെടുത്തത്. കൂടത്തായി കൊലപാതക പരമ്ബരയിലെ രണ്ടാമത്തെ കേസായിട്ടാണ് സിലിയുടെ കൊലപാതകം പൊലീസ് അന്വേഷിക്കുന്നത്.
ഈ കേസില്‍ പ്രതി ജോളി ജോസഫിന്റെ അറസ്റ്റ് പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ ഗുളികയില്‍ സയനൈഡ് പുരട്ടി നല്‍കി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
Comments