You are Here : Home / News Plus

ഓപ്പറേഷന്‍ റേഞ്ചര്‍ വിജയകരം

Text Size  

Story Dated: Sunday, October 20, 2019 05:50 hrs UTC

സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ റേഞ്ചര്‍ വിജയകരം. കുറ്റവാളികളെ കുടുക്കുന്നതിനും ക്രിമിനലുകളെ നിയന്ത്രിക്കുന്നതിനുമായാണ് സംസ്ഥാനത്ത് 'ഓപ്പറേഷന്‍ റേഞ്ചര്‍'ആരംഭിച്ചിരിക്കുന്നത്. ഈ മാസം ഒന്നിനാരംഭിച്ച പദ്ധതി പ്രകാരം, ഇതുവരെ 198 പിടികിട്ടാപ്പുള്ളികള്‍ അടക്കം 1146 അറസ്റ്റ് ചെയ്തതായി തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ അറിയിച്ചു. ഇതില്‍ 948 പേര്‍ വിവിധ വാറന്റ് കേസുകളില്‍പ്പെട്ടവരാണ്.

മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെട്ട തൃശൂര്‍ റേഞ്ചിലെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരും വാറന്റ് കേസ് പ്രതികളുമായി വലയില്‍ കുരുങ്ങിയത്. 165 കുറ്റവാളികളുടെ പേരില്‍ മുന്‍കരുതല്‍ നടപടിയും 38 ആളുകളുടെ പേരില്‍ ഗുണ്ടാ നിയമനടപടിയും സ്വീകരിച്ചതായി ഡിഐജി പറഞ്ഞു. ഗുരുവായൂരിലെ പമ്ബുടമയുടെ കൊലപാതകവും ഊബര്‍ ആക്രമണവുമുള്‍പ്പെടെ തൃശ്ശൂര്‍ റേഞ്ച് പരിധിയിലെ പ്രമാദമായ കേസുകളെല്ലാം വേഗത്തില്‍ കണ്ടെത്താനായത് ഓപ്പറേഷന്‍ റേഞ്ചര്‍ എന്ന പദ്ധതിയിലൂടെയെന്ന് ഡിഐജി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.