തമിഴ് ഭാഷ മനോഹരമാണെന്നും തമിഴ് ജനത വ്യത്യസ്തരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊർജസ്വലമായ ഒരു സംസ്കാരത്തെ പരിപോഷിപ്പിച്ച, ലോകത്തെ ഏറ്റവും പഴക്കംചെന്ന ഭാഷയിൽ ആത്മപ്രകാശനം നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി മഹാബലിപുരത്ത് നടത്തിയ അനൗദ്യോഗിക ഉച്ചകോടിക്കിടെ രചിച്ച ഹിന്ദി കവിതയുടെ തമിഴ് പരിഭാഷ കഴിഞ്ഞദിവസം മോദി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. തമിഴ് നടൻ വിവേക്, സിനിമാ നിർമാതാവ് ധനഞ്ജയൻ തുടങ്ങി നിരവധിയാളുകളാണ് കവിതയുടെ തമിഴ്പരിഭാഷയ്ക്ക് അഭിനന്ദനവുമായി എത്തിയത്. ഇതിൽ ധനഞ്ജയന്റെ അഭിനന്ദനത്തിനുള്ള മറുപടിയായാണ് മോദി ഇങ്ങനെ ട്വിറ്ററിൽ കുറിച്ചത്.
Comments