മദീനയിലെ ബസ് അപകടത്തിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ഉംറ തീർഥാടകർ സഞ്ചരിച്ച ബസിൽ ഉണ്ടായിരുന്നുവെന്ന് കരുതുന്ന ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് കോൺസുലേറ്റ് അറിയിച്ചു. അപകടത്തിൽപ്പെട്ട് മദീന കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരുടെയും ബസിൽ യാത്ര ചെയ്ത കാണാതായവരുടെയും പേരുവിവരങ്ങളാണ് ഇന്ത്യൻ കോൺസുലേറ്റ് പുറത്തുവിട്ടിട്ടത്. ഇതിൽ മലയാളികളാരും ഇല്ല.
Comments