മുതിർന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്.അച്യുതാനന്ദനെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി. തലച്ചോറിൽ ചെറിയ രീതിയിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് വ്യാഴാഴ്ച വി.എസിനെ തിരുവനന്തപുരം എസ്.യു.ടി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് ശ്രീചിത്രയിലേക്ക് മാറ്റിയത്.
Comments