You are Here : Home / News Plus

തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ കുഞ്ഞ് മരിച്ചു

Text Size  

Story Dated: Tuesday, October 29, 2019 08:07 hrs UTC

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ കുഞ്ഞ് മരിച്ചു. രണ്ടരവയസ്സുകാരൻ സുജിത് വിത്സണാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കുഴൽകിണറിൽ വീണ കുട്ടിയെ സമാന്തരകുഴിയെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങൾ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ നടന്നു വരികയായിരുന്നു. എന്നാൽ കുഴൽകിണറിൽ നിന്ന് അഴുകിയ ഗന്ധം വന്നതിനെ തുടർന്ന് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് സമാന്തരമായി കുഴിയെടുക്കുന്നത് നിർത്തി വെച്ച് കുഴൽകിണറിനുള്ളിൽ കൂടെ തന്നെ കുട്ടിയുടെ മൃതദേഹം പുലർച്ചയോടെ പുറത്തെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.